കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറി

കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറിച്ചു. ജനറേറ്റർ റൂമിലാണ് വെൽഡിങ് ജോലിക്കിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി സത്യപ്രകാശിന് പരിക്കേറ്റു. ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശിൽ നിന്ന് ആഫ്രിക്കയിലേക്ക് പോയ സഫയർ IOL സഫയർ IMO കപ്പലിലാണ് സംഭവം. ജനറേറ്റർ തകരാർ മൂലമാണ് കപ്പൽ കൊല്ലം പോർട്ടിലേക്ക് എത്തിച്ചത്. കപ്പലിൽ തീ കൂടുതൽ ഭാഗങ്ങളിലേക്ക് ആളിപ്പടരുന്നതിന് മുമ്പ് തന്നെ അണയ്ക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

Related Articles

Back to top button