ഓപ്പറേഷൻ സൗന്ദര്യ; പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കൾ

ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ. വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നടപ്പാക്കി വരുന്ന ഓപ്പറേഷൻ സൗന്ദര്യയുടെ വിവിധ ഘട്ടങ്ങളിലായി ആകെ 9.64 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളാണ് പിടികൂടിയത്. കോസ്‌മെറ്റിക്‌സ് റൂൾസ് 2020 പ്രകാരമുള്ള നിയമങ്ങൾ പാലിക്കാത്തതും മതിയായ കോസ്‌മെറ്റിക്‌സ് നിർമ്മാണ ലൈസൻസുകളില്ലാതെ നിർമ്മിച്ച് വിതരണം ചെയ്തതും നിയമപരമായ വ്യവസ്ഥകൾ പാലിക്കാതെ വിപണിയിൽ എത്തിച്ചതുമായ സൗന്ദര്യവർദ്ധക വസ്തുക്കളും പിടികൂടിയവയിൽ ഉൾപ്പെടുന്നുണ്ട്.




