കുട്ടികൾ രക്ഷിതാക്കളുടെ കളിപ്പാട്ടമല്ല; ‘ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രഥമ പരിഗണന’…. നിരീക്ഷണവുമായി സുപ്രിംകോടതി

ദമ്പതികൾ തമ്മിലുള്ള തർക്കങ്ങളിൽ കുട്ടികളുടെ സംരക്ഷണാവകാശം തീരുമാനിക്കുമ്പോൾ മാതാപിതാക്കളുടെ നിയമപരമായ അവകാശത്തേക്കാൾ ഉപരിയായി കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് സുപ്രിംകോടതി. കുട്ടികൾ മാതാപിതാക്കളുടെ കളിപ്പാട്ടങ്ങളോ കൈമാറ്റം ചെയ്യപ്പെടാനുള്ള വസ്തുക്കളോ അല്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 16ഉം 14ഉം വയസുള്ള രണ്ട് ആൺകുട്ടികളുടെ സംരക്ഷണാവകാശം പിതാവിന് നൽകിയ കുടുംബകോടതി വിധിയും അത് ശരിവെച്ച മദ്രാസ് ഹൈക്കോടതി ഉത്തരവും റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതിയുടെ ഈ നിരീക്ഷണംപിതാവ് തൻ്റെ കുഞ്ഞുങ്ങളുടെ സംരക്ഷകൻ ആയിരിക്കാം, അതിനർഥം അവരുടെ കസ്റ്റഡിയവകാശം എപ്പോഴും പിതാവിന് മാത്രമാണ് എന്നല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Related Articles

Back to top button