കബളിപ്പിച്ച് ജാമ്യം നേടി…. അഴിമതിക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി…

കൊച്ചി: കോടതിയുടെ കസ്റ്റഡിയിലിരുന്ന ഫിക്സഡ് ഡെപ്പോസിറ്റ് തുക രഹസ്യമായി പിന്‍വലിച്ച ശേഷം കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ അഴിമതിക്കേസ് പ്രതിയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം സ്വദേശി പി ബി സൗരഭന്റെ(73)ശിക്ഷ മരവിപ്പിച്ച ഉത്തരവും ജാമ്യവുമാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതി ഉടന്‍ തന്നെ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. കീഴടങ്ങിയില്ലെങ്കില്‍ ശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദേശിച്ചു.

Related Articles

Back to top button