നാലുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; പ്രതി…

നാലു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി പിടിയിൽ. പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേഷ് ആണ് തമിഴ്‌നാട്ടിൽ നിന്നും പിടിയിലായത്.ആറു വർഷത്തിന് ശേഷമാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. 2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തമിഴ്‌നാട് തഞ്ചാവൂരിനടുത്തുള്ള കൊടകഞ്ചേരിയിൽ നിന്നാണ് കേരള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഭിക്ഷാടന മാഫിയയിലെ അംഗമാണ് ഒന്നാം പ്രതി സുരേഷ്. നാടോടി ബാലികയെ അഞ്ചുപേർ ചേർന്നാണ് തട്ടിക്കൊണ്ടുപോയത്. പ്രതിപ്പട്ടികയിൽ രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു. കേസിൽ രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

Related Articles

Back to top button