കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു..ഡിവൈഎസ്പി എ ഉമേഷിനെ സര്‍വീസില്‍ …..

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്ത ഡിവൈഎസ്പി എ ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തു. വകുപ്പുതല അന്വേഷണത്തിനുശേഷം തിരിച്ചെടുത്തുവെന്നാണ് ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ തിരിച്ചെടുത്ത ഉത്തരവില്‍ വകുപ്പുതല നടപടിയെക്കുറിച്ച് പറയുന്നില്ല. സര്‍വീസിലെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നടപടി.

Related Articles

Back to top button