ഗ്യാനേഷ് കുമാർ ബിജെപിയുടെ കയ്യാൾ; സ്ഥാനത്ത് തുടരാൻ അവകാശമില്ല..

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചൊഴിയണമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. എസ്ഐആറിനെ മറയാക്കി തെരഞ്ഞെടുപ്പുകളുടെ നിഷ്പക്ഷത അട്ടിമറിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയെ കശാപ്പ് നടത്തിയയാളാണ് ഗ്യാനേഷ് കുമാർ എന്നും ബിജെപി പദ്ധതിയുടെ കയ്യാളായി പ്രവൃത്തിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് തുടരാൻ ധാർമ്മികവും നിയമപരമായും അവകാശമില്ലെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി വ്യക്തമാക്കി.
വികേന്ദ്രീകൃത രൂപത്തിൽ നടക്കേണ്ട എസ്ഐആർ പ്രക്രിയ കേന്ദ്രീകൃത സോഫ്റ്റ്വെയർ സംവിധാനത്തിലേക്കു മാറ്റി, വോട്ട് ആര് ചെയ്യണമെന്ന് ഡൽഹിയിയിലിരുന്നു തീരുമാനിക്കുന്ന സമീപനമാണ് ഗ്യാനേഷ് കുമാർ സ്വീകരിച്ചത്. മുസ്ലിം ന്യൂനപക്ഷങ്ങളുടെയും, ദളിതരുടെയും ആദിവാസികളുടെയും തൊഴിലാളികളുടെയും വോട്ടവകാശം റദാക്കി ബിജെപിക്ക് വോട്ട് ചെയ്യുന്നവർ മാത്രം ഉൾകൊള്ളുന്ന വോട്ടർ പട്ടികയാണ് കമ്മീഷൻ ലക്ഷ്യമിട്ടത്. എസ്ഐആർ തിരക്കിട്ടു പൂർത്തിയാക്കിയ കമ്മിഷൻ പുതിയ തലമുറയുടെ വോട്ടുകൾ ചേർക്കേണ്ട എസ്എസ്ആർ നടത്താത്തതും ജെൻസിയുടെ രോഷത്തിൽ നിന്ന് ബിജെപിയെ രക്ഷിക്കാനുള്ള ഗുഢാലോചനയായിരുന്നുവെന്ന് സംശയിക്കേണ്ടി വരുമെന്നും മുസ്ലിം യൂത്ത് ലീഗ് വ്യക്തമാക്കി.



