കെഎസ്ഇബി കേബിൾ മോഷണം…സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്….

കെഎസ്ഇബിയുടെ കേബിളുകൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിലായി. ബദിയടുക്ക പൊലീസാണ് പ്രതികളെ പിടികൂടിയത്. നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന എ ബി കേബിളുകളാണ് അന്തർസംസ്ഥാന സംഘം മോഷ്ടിച്ചത്. 36 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. അഡുക്ക സ്വദേശി നൗഷാദ് (34), ബംബ്രാണ സ്വദേശി മുഹമ്മദ് ഇ (42), ബണ്ട്വാൾ സ്വദേശികളായ മുഹമ്മദ് ഷാഹിദ് (29), നവീൻ (48) എന്നിവരാണ് അറസ്റ്റിലായത്.



