ഹോർമുസ് തുറക്കാമെന്ന ഇറാൻ്റെ സമാധാന ഉപാധി തള്ളി ട്രംപ്….

ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്നുള്ള ഇറാന്റെ സമാധാന നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. നേരത്തെ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത് പിന്നീട് ട്രംപും ശരിവയ്ക്കുകയായിരുന്നു. തങ്ങൾക്കുണ്ടായ വൻ സാമ്പത്തിക നഷ്ടം നികത്താനാണ് ഹോർമുസ് തുറക്കാമെന്ന വാഗ്ദാനവുമായി ഇറാൻ എത്തിയിരിക്കുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം നിലവിൽ അമേരിക്കയ്ക്കാണെന്ന് അവകാശപ്പെട്ട അദ്ദേഹം ഇറാൻ ഇപ്പോൾ മുന്നോട്ടുവച്ച സമാധാന ഉപാധികൾ അംഗീകരിക്കാൻ തയ്യാറല്ലെന്നും കൂട്ടിച്ചേർത്തു. ഇതോടെ മേഖലയിൽ വീണ്ടും സംഘർഷ സാധ്യത വർധിക്കുമോ എന്നത് കണ്ടറിയണം.

Related Articles

Back to top button