ബിജെപിയില്‍ ചേരാന്‍ ഗ്യാനേഷ് ആവശ്യപ്പെട്ടു….കെ സി വേണുഗോപാൽ എംപി

തിരുവനന്തപുരം: കേരള കേഡറില്‍ സര്‍വീസില്‍ തുടരുന്നതിനിടെ ഗ്യാനേഷ് കുമാര്‍ തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് മോദിയെയും അമിത്ഷായേയും സർക്കാർ തലപ്പത്ത്കുടിയിരുത്താൻ ബിജെപിയുടെ കൊട്ടേഷൻ പണി ഏറ്റെടുത്ത ആളാണ് ഗ്യാനേഷ് കുമാർ എന്നത് ഈ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞു.
സര്‍വീസില്‍ ഇരിക്കുമ്പോള്‍ തന്നെ ഗ്യാനേഷ് കുമാര്‍ ബിജെപിക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തിരുന്നു. ഇതിനൊക്കെ ലഭിച്ച പ്രതിഫലമാണ് വിരമിച്ച ശേഷം ലഭിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയും ആ പദവിയിൽ നിന്നും വിരമിച്ച ശേഷം പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് പാർലമെൻറിൽ നിയമനിർമാണം നടത്തിയതുമെന്ന് വേണുഗോപാൽ പറഞ്ഞു. രാജ്യത്ത് ജനാധിപത്യത്തിന് വിലയില്ലാതാക്കി തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുന്ന കൊള്ള സംഘത്തിന് നേതൃത്വം നൽകുന്ന ഗ്യാനേഷ്കുമാറിനെ ചവിട്ടിപ്പുറത്താക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.



