വയോധികയായ അമ്മയെ ക്രൂരമായി മർദിച്ച് മകൻ….കൊച്ചുമകൾക്കും….

: കണ്ണൂർ കേളകത്ത് വയോധികയായ അമ്മയെ സൈനികനായ മകൻ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. വെള്ളൂന്നി തൊട്ടിക്കവല സ്വദേശി അന്നമ്മ ചാക്കോയ്ക്കാണ് മകന്റെ ക്രൂരമർദനമേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച അന്നമ്മയുടെ കൊച്ചുമകൾക്കും പരിക്കേറ്റിട്ടുണ്ട്.
അവധിക്ക് നാട്ടിലെത്തിയ അന്നമ്മയുടെ മകൻ ബെന്നിയാണ് ഈ ക്രൂരകൃത്യം നടത്തിയത്. മർദനത്തിൽ പരിക്കേറ്റ അന്നമ്മയെയും കൊച്ചുമകളെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തനിക്ക് പരാതിയില്ലെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.



