രണ്ടുവർഷമായി നിരന്തരം ബലാത്സം​ഗം ചെയ്യുന്നു; യുവതി ഭർതൃപിതാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

ഭർതൃപിതാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ഇരുപത്തെട്ടുകാരിയായ യുവതി അറുപത്തേഴുകാരന്റെ ജനനേന്ദ്രിയം അറുത്തുമാറ്റിയത്. ഗുരുതരമായി പരിക്കേറ്റ 67-കാരനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

മുസഫർനഗർ ജില്ലയിലെ ബുധാന മേഖലയിലെ സഫിപൂർ പട്ടിയിലായിരുന്നു സംഭവം. ഭർത്താവ് ഹരിയാനയിൽ വാടക റിക്ഷാ ഡ്രൈവറായി ജോലി ചെയ്യുന്നതിനാൽ വീട്ടിലില്ലാത്ത സമയങ്ങളിൽ ഭർതൃപിതാവ് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ ബലാത്സംഗം ചെയ്തുവരികയായിരുന്നുവെന്നും യുവതി ആരോപിച്ചു.

രണ്ട് ചെറിയ മക്കളും ഭർതൃപിതാവും ഉൾപ്പെടുന്ന വീട്ടിലായിരുന്നു യുവതിയുടെ താമസം. പീഡനത്തെക്കുറിച്ച് പലതവണ അയൽവാസികളോട് പറഞ്ഞിരുന്നെങ്കിലും ആരും സഹായിച്ചില്ലെന്നും അവർ മൊഴി നൽകി.

യുവതി നേരത്തെ വീട്ടിൽ പീഡനം അനുഭവിക്കുന്നതായി പറഞ്ഞിരുന്നതായി അയൽവാസിയായ നസ്രയും പൊലീസിനോട് വ്യക്തമാക്കി. എന്നാൽ കുടുംബം മറ്റുള്ളവരിൽ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നതെന്നും വീടിനുള്ളിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചിരുന്നതെന്ന് അറിയില്ലെന്നുമാണ് മറ്റ് അയൽവാസികളുടെ പ്രതികരണം.

സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് രക്തസ്രാവം മൂലം അവശനിലയിലായിരുന്ന ഭർതൃപിതാവിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണെന്ന് സർക്കിൾ ഓഫീസർ ഗജേന്ദ്ര പാൽ സിംഗ് അറിയിച്ചു. ഇരുവിഭാഗത്തുനിന്നും ഇതുവരെ രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button