വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവില്‍ സര്‍ക്കാര്‍ നിലപാട് ഇന്നറിയാം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെ, മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇന്നറിയാം. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തില്‍ യുഡിഎഫിനുള്ളിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും. വിവാദങ്ങളില്‍ നിയമസഭയിലെ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വൈകീട്ട് മുഖ്യമന്ത്രി വിഡി സതീശന് നിലപാട് പ്രഖ്യാപിച്ചേക്കും.



