അയോധ്യ സംഭാവന തട്ടിപ്പ്….സംഭാവന നൽകിയവരും എസ്ഐടിക്ക് മുന്നിലേക്ക്…..

അയോധ്യ സംഭാവന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭാവന നൽകിയവരും എസ്ഐടിക്ക് മുൻപിലേക്ക് എത്തുമെന്നാണ് വിവരം. ഇവരുടെ വിശദമായ മൊഴിയെടുക്കും. കാണാതായ 60 കിലോ വെള്ളിക്കട്ടി സംഭാവന നൽകിയ ഇന്ത്യൻ ബുള്യൻ ആൻ്റ് ജൂവലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് അനുരാഗ് രസ്തോഗിയുടെ മൊഴി ആദ്യം രേഖപ്പെടുത്തും. മുംബൈയിലെ വ്യവസായി അനിൽ വിശ്വകർമ്മയുടെയും മൊഴിയെടുക്കും.

3കിലോ വെള്ളി ഹാരവും പാദുകങ്ങളും വഴിപാടായി സമർപ്പിച്ച അനിലിന് രസീത് നൽകിയിരുന്നില്ല. ചമ്പത് റായ് യെ തള്ളി വിഎച്ച്പി രം​ഗത്തെത്തി. ട്രസ്റ്റിലെ ആര് കുറ്റം ചെയ്താലും ആ വ്യക്തി ശിക്ഷിക്കപ്പെടണമെന്ന് ജോയിൻ്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിൻ അഭിപ്രായപ്പെട്ടു. ക്ഷേത്ര ട്രസ്‌റ്റോ അനുബന്ധ പ്രസ്ഥാനങ്ങളോ ഉത്തരവാദികളല്ല. എസ്ഐടിക്ക് മുൻപാകെ അവർ ഹാജരാകണമെന്നും സുരേന്ദ്ര ജയിൻ ആവശ്യപ്പെട്ടു.

Related Articles

Back to top button