വോട്ട് വാങ്ങിയത് പിഎം ശ്രീയുടെ പേര് പറഞ്ഞ്, ഇടതുപക്ഷവും ബിജെപിയും തമ്മില്‍ ടീലെന്ന് പ്രചാരണം നടത്തി, ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങിയ ശേഷം ഇപ്പോള്‍ മലക്കം മറിയുകയാണ്

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ട് വാങ്ങിയത് പിഎം ശ്രീയുടെ പേര് പറഞ്ഞായിരുന്നുവെന്നും എന്നാൽ എപ്പോൾ വിഷയത്തിൽ യുടേൺ അടിച്ചെന്നും ആരോപിച്ച് മുൻ മന്ത്രി ജിആര്‍ അനില്‍. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട എൽഡിഎഫും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്നായിരുന്നു യുഡിഎഫിന്റെ പ്രചാരണം. ഇത് പറഞ്ഞ് വോട്ട് വാങ്ങിയ ശേഷം യുഡിഎഫ് ഇപ്പോള്‍ മലക്കം മറിയുകയാണെന്നും ജി ആര്‍ അനില്‍ തുറന്നടിച്ചു. ഇടതുപക്ഷത്തിന്റെ മേൽ പഴി ചാരിക്കൊണ്ട് പിഎം ശ്രീ നടപ്പാക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. തങ്ങൾ അധികാരത്തിലെത്തിയാൽ പിഎം ശ്രീയെ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞയാള്‍ ഇന്ന് യുഡിഎഫിലെ മന്ത്രിയാണ് എന്നും ജിആർ അനിൽ പരിഹസിച്ചു. സോണിയ ഗാന്ധിയുടെ നിലപാടിന് വിരുദ്ധമായാണ് സതീശന്‍ പ്രവര്‍ത്തിക്കുന്നതെന്നും ജിആർ അനിൽ ചൂണ്ടിക്കാട്ടി.



