ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ ഇനി പണി കിട്ടും……

റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ബാരിയറുകൾക്കിടയിലൂടെ വാഹനം ഓടിച്ചുകയറ്റുന്നവർക്ക് ഇനി മുതൽ ലൈസൻസ് നഷ്ടമാകും. റെയിൽവേ പാതകളിൽ വർധിച്ചുവരുന്ന അപകടസാധ്യതകൾ മുൻനിർത്തിയാണ് അധികൃതർ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം കയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ ആർടിഒമാർക്ക് മോട്ടോർ വാഹനവകുപ്പ് നിർദ്ദേശം നൽകി. നിയമലംഘനം നടത്തുന്നവർക്കെതിരെ റെയിൽവേ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ക്രിമിനൽ കേസെടുക്കും.

റെയിൽവേയുടെ പരാതികളിൽ കാലതാമസമില്ലാതെ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചുകഴിഞ്ഞു. റെയിൽവേ ഗേറ്റ് കീപ്പർമാരുടെ ജോലി തടസ്സപ്പെടുത്തുന്നതും ഗേറ്റ് ബാരിയറുകൾക്ക് നാശനഷ്ടം വരുത്തുന്നതും ഗൗരവകരമായ കുറ്റമായി പരിഗണിക്കും. ട്രെയിൻ ഗതാഗതത്തെ ബാധിക്കുന്ന തരത്തിലുള്ള നുഴഞ്ഞുകയറ്റങ്ങൾ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Back to top button