കുടുംബസമേതം സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി ജി. സുധാകരൻ, പുഷ്പാർച്ചന നടത്തി

ആലപ്പുഴ: ജി. സുധാകരൻ കുടുംബസമേതം സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി. ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡപത്തിലാണ് സന്ദർശനം നടന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ പാർട്ടിക്കെതിരെ വിമത നിലപാട് സ്വീകരിച്ച നേതാക്കളിൽ ഒരാളായിരുന്നു ജി. സുധാകരൻ. പിന്നീട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം വലിയ വിജയം സ്വന്തമാക്കി. എൽഡിഎഫ് സിറ്റിങ് എംഎൽഎയായ എച്ച്. സലാമിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ചരിത്രവിജയം നേടിയത്.

75,184 വോട്ടുകൾ നേടി 27,935 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. എച്ച്. സലാമിന് 47,249 വോട്ടുകൾ ലഭിച്ചു. 19,000-ത്തിന് മുകളിൽ വോട്ടുകൾക്ക് ജയിക്കുമെന്നായിരുന്നു സുധാകരന്റെ പ്രവചനം. അതിനെയും മറികടന്ന് 27935 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.

Related Articles

Back to top button