അഭിജിത് ദീപ്കെ, ഐഷി ഘോഷ്, ധ്രുവ് റാത്തി…; ബെം​ഗളൂരുവിൽ കൂറ്റൻ റാലിയുമായി…

തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി സിജെപി. ദില്ലി ജന്തർ മന്തർ സമരത്തിന് മുന്നോടിയായി ബെം​ഗളൂരുവിൽ സിജെപി റാലി നടത്തി. യൂട്യൂബര്‍ ധ്രുവ് റാത്തി, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്, നടന്‍ പ്രകാശ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും സിജെപി നേതാവ് അഭിജീത് ദീപ്കെ പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും അംബേദ്കറിൽ വിശ്വാസമില്ല. ഗോഡ്സെയുടെ ആശയങ്ങളോടാണ് അവർക്ക് താൽപര്യം. ഗാന്ധിയാണ് ഈ രാജ്യത്തിന്റെ ആത്മാവ്, അംബേദ്കർ നട്ടെല്ലും. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് ഒരു മുദ്രാവാക്യം മാത്രമാണ്. അതിനു പിന്നിലുള്ളത് ഗൂഢലക്ഷ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ലക്ഷ്യമിടുന്നത് ‘ഒരു രാജ്യം, ഒരു പാർട്ടി’ എന്ന അവസ്ഥയ്ക്കാണ്. ഹിറ്റ്ലറും ഈ ലക്ഷ്യം വച്ചാണ് പ്രവർത്തിച്ചത്. ഹിറ്റ്ലർക്ക് എന്ത് സംഭവിച്ചു എന്ന് ഓർക്കുന്നത് നന്ന്. ജനവികാരം മാറുന്നത് മോദി തിരിച്ചറിഞ്ഞിട്ടുണ്ട്. അത് വോട്ടിങ്ങിൽ പ്രതിഫലിക്കുമെന്ന് അവർ ഭയപ്പെടുന്നു. അതുകൊണ്ടാണ് തങ്ങൾക്ക് കിട്ടാത്ത വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കുന്നത്. ഈ പാത നമ്മുടേതാണ്. അതിലൂടെ സഞ്ചരിച്ച് ജനാധിപത്യത്തെ തിരിച്ചുപിടിക്കണമെന്നും ദീപ്കെ ആഹ്വാനം ചെയ്തു.

Related Articles

Back to top button