മന്ത്രി ഒജെ ജനീഷിനെതിരെ കാസർകോട് നടന്ന കരിങ്കൊടി പ്രതിഷേധം; എസ് ടി പ്രമോട്ടർക്കെതിരെ നടപടി

കായിക മന്ത്രി ഒ ജെ ജനീഷിനെതിരെ കാസർകോട് നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പട്ട് എസ് ടി പ്രമോട്ടർക്കെതിരെ നടപടി. ഉദ്യോഗസ്ഥയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ബേഡഡുക്ക പഞ്ചായത്ത് പരിധിയിലെ എസ് ടി പ്രമോട്ടറായ എച്ച് രോഹിണിയെയാണ് ജോലിയിൽ നിന്നും സർക്കാർ പിരിച്ചുവിട്ടത്. കുറ്റിക്കോൽ പഞ്ചായത്തിന് മുൻപിൽ വച്ച് മന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തിലാണ് നടപടി. പയർപള്ളം സ്വദേശിയാണ് രോഹിണി.

Related Articles

Back to top button