സിക്കിം സൈനിക ക്യാംപ് മണ്ണിടിച്ചിൽ: വീരമൃത്യു വരിച്ച സൈനികൻ സൈനുദ്ദീന്റെ കബറടക്കം ഔദ്യോ​ഗിക ബഹുമതികളോടെ പൂർത്തിയായി…

സിക്കിമിലെ ചാറ്റെനില്‍ സൈനിക ക്യാമ്പില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട് വീരമൃത്യു വരിച്ച ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ സൈനുദ്ദീന്‍ പി കെയുടെ ഭൌതികശരീരം ജന്മനാടായ ആന്ത്രോത്ത് ദ്വീപിൽ എത്തിച്ചു. പൂർണ്ണമായ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടന്നു. എട്ട് ദിവസം നീണ്ടു നിന്ന തെരച്ചിലിന് ശേഷമാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്

കഴിഞ്ഞ പതിമൂന്ന് വർഷമായി രാജ്യത്തിനായി സേവനം അനുഷ്ഠിച്ച സൈനുദ്ദീന്‍ സിയാച്ചിലടക്കം ജോലി ചെയ്തിട്ടുണ്ട്. കരസേന നാവിക വ്യോമസേനകളുടെ നേതൃത്വത്തിലാണ് 2500 കീലോമീറ്റർ യാത്ര നടത്തി സൈനുദ്ദീന്‍ പി കെയുടെ ഭൗതികശരീരം ജന്മനാട്ടിൽ എത്തിച്ചത്. സൈനുദ്ദീന്റെ ത്യാഗത്തിന് മുന്നിൽ രാജ്യം നമിക്കുന്നതായി കരസേന അനുശോചന കുറിപ്പിൽ അറിയിച്ചു

Related Articles

Back to top button