ലേബർ കോഡ് നടപ്പിലാക്കും…തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി….

തിരുവനന്തപുരം:മുഖ്യമന്ത്രിയും ആർ ചന്ദ്രശേഖരനും ഒരുമിച്ച് ഒരു വേദിയിൽ. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടത്. കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതിന് പിന്നാലെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് വേദിയിൽ വരുന്നത്. INTUC സമ്മേളനം നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെത്തുടർന്ന് ഒഴിവാക്കിയിരുന്നു.

വേദിയിൽ മുഖ്യമന്ത്രിയെ പുകഴ്ത്തി ആർ ചന്ദ്രശേഖരൻ രംഗത്തെത്തി. ഊർജ്ജസ്വലനായ മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. ഐഎൻടിസിയുടെ തൊഴിലാളി പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. ഞാൻ മണിയടിക്കുന്ന ആളല്ല. മുഖ്യമന്ത്രിക്ക് ഐഎൻടിയുസിയുടെ ഒരു ബിഗ് സല്യൂട്ട്. മുഖ്യമന്ത്രിയുടെ കഴിഞ്ഞ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. 2100 ൽ അധികം ആളുകൾ പങ്കെടുത്ത പരിപാടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button