കുടുംബം ആശുപത്രിയിൽ… വീട്ടിൽ വൻ കവർച്ച…

തൃശൂർ കൂർക്കഞ്ചേരിയിൽ വൻ കവർച്ച; വീട്ടിൽ നിന്ന് 55 പവൻ സ്വർണവും മൂന്നര ലക്ഷം രൂപയും മോഷണംതൃശൂർ: കൂർക്കഞ്ചേരിയിൽ വീട്ടിൽ വൻ കവർച്ച. ഹസൻ അലിയുടെ വീട്ടിൽ നിന്ന് 55 പവൻ സ്വർണവും മൂന്നര ലക്ഷം രൂപയുമാണ് മോഷണം പോയത്. മകന്റെ ശസ്ത്രക്രിയയ്ക്കായി കുടുംബം ആശുപത്രിയിൽ പോയ സമയത്താണ് മോഷണം നടന്നത്. ഇന്നലെ രാത്രി 1.30ഓടെയാണ് മോഷ്ടാവ് വീട്ടിൽ കയറിയതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഒരാൾ മതിൽ ചാടി വീട്ടുവളപ്പിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

അകത്ത് കടന്നതിന് പിന്നാലെ മോഷ്ടാവ് സി.സി.ടി.വി ക്യാമറ തകർത്തു.വീട്ടിലെ രണ്ട് വാതിലുകൾ കുത്തിത്തുറന്ന നിലയിലായിരുന്നു. മൂന്ന് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. ഹസൻ അലിയുടെ ഭാര്യ, മകൾ, മരുമകൾ എന്നിവരുടെ 55 പവൻ സ്വർണമാണ് കവർന്നത്. ബാങ്ക് വായ്പ തിരിച്ചടയ്ക്കുന്നതിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയും മോഷ്ടാവ് കൊണ്ടുപോയി.രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നത് കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. തൃശൂർ സിറ്റി പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button