പി പി ദിവ്യക്കെതിരായ അന്വേഷണം….ഫയലുകള്‍ കസ്റ്റഡിയിലെടുത്തു

പി പി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി പൊതുമേഖല സ്ഥാപനമായ സില്‍ക്കില്‍ വിജിന്‍ലസ് പരിശോധന. ഫയലുകള്‍ കസ്റ്റഡിയിലെടുത്തു. കാര്‍ട്ടണ്‍ ഇന്ത്യാ കമ്പനിക്ക് കരാര്‍ നല്‍കിയ പദ്ധതികളുടെ ഫയലുകളാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സില്‍ക്ക് മുഖേനയാണ് കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ നല്‍കിയത്.

അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്നും അഞ്ചു ഫയലുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത ഫയലുകള്‍ പരിശോധിക്കാന്‍ വിജിലന്‍സ് സംഘം വിദഗ്ധരുടെ സഹായം തേടുകയും ചെയ്തു. കാര്‍ട്ടണ്‍ അലയന്‍സ് ഇന്ത്യ കമ്പനിക്ക് കിട്ടിയ 12 കോടി രൂപയുടെ കരാറുകളുമായി ബന്ധപ്പെട്ട ഫയലുകളാണ് വിജിലന്‍സ് പിടിച്ചെടുത്തത്.

Related Articles

Back to top button