എസ്.സി ആണ്… ഫേസ്ബുക്ക് കമന്റിൽ ജാതി പരാമർശം… കെ.ടി. ജലീലിനെതിരെ…

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജിക്കെതിരെ ഫേസ്ബുക്ക് കമന്റിലൂടെ ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കൻ തിരഞ്ഞെടുപ്പിൽ അബ്ദുൽ അൽ സയ്യിദിന്റെ വിജയവുമായി ബന്ധപ്പെട്ട പോസ്റ്റിന് താഴെ വന്ന കമന്റിന് ജലീൽ നൽകിയ മറുപടിയാണ് വിവാദമായത്.

മുസ്ലിം ലീഗ് 22 മണ്ഡലങ്ങളിലും മതം പറഞ്ഞാണ് വിജയിച്ചതെന്നും ജനറൽ ഹിന്ദു വിഭാഗത്തിൽ നിന്ന് ആരും ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റോ മുനിസിപ്പൽ ചെയർമാനോ ആയിട്ടില്ലെന്നുമായിരുന്നു ജലീലിന്റെ വാദം. ഇതിനെ ചോദ്യം ചെയ്താണ് എ.പി. സ്മിജി രംഗത്തെത്തിയത്. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജനറൽ സീറ്റിലാണ് വിജയിച്ചതെന്ന് ചൂണ്ടിക്കാട്ടിയുള്ള കമന്റിന്, “എസ്.സി ആണ്, നമ്പൂതിരിയോ നായരോ ഈഴവനോ അല്ലല്ലോ” എന്നായിരുന്നു ജലീലിന്റെ മറുപടി. ഇതാണ് വിവാദത്തിന് ഇടയാക്കിയത്. തുടർന്ന് ജലീലിന്റെ പരാമർശത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എ.പി. സ്മിജി ഫേസ്ബുക്കിൽ കുറിപ്പിട്ടു. സംഭവത്തിൽ ജലീലിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Related Articles

Back to top button