ഇന്നലെ വൻ കുതിപ്പ്… ഇന്ന് കനത്ത ഇടിവ്…. സ്വർണവിലയിൽ പവന് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 245 രൂപയും പവന് 1,960 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,140 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,05,120 രൂപ നൽകണം. ഇന്നലെ സ്വർണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. പവന് 2,360 രൂപയോളം ഉയർന്ന് വില 1,07,080 രൂപയിലെത്തിയിരുന്നു. എന്നാൽ ഇന്ന് വിപണിയിൽ നേരെ വിപരീതമായ പ്രവണതയാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങളാണ് കേരളത്തിലെ വിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ആഭ്യന്തര വിപണിയിലും വിലയിൽ വലിയ ചാഞ്ചാട്ടം തുടരുകയാണ്.

Related Articles

Back to top button