നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതി… 46 കോടി രൂപ തട്ടിയെടുത്തെന്ന് സഹോദരി

ചെന്നൈ: നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. തന്റെ അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാണ് രാധയുടെ ആരോപണം. ചെന്നൈ പൊലീസ് കമ്മിഷണർ ഓഫീസിലെത്തിയാണ് രാധ പരാതി നൽകിയത്. തന്റെ ചെക്കുകൾ ദുരുപയോഗം ചെയ്ത് വൻതുക തട്ടിയെടുത്തെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തിൽ പൊലീസ് പരാതി സ്വീകരിച്ച് തുടർനടപടികൾ ആരംഭിക്കുമെന്നാണ് വിവരം. ആരോപണങ്ങളിൽ അന്വേഷണം നടത്തിയ ശേഷമായിരിക്കും കൂടുതൽ വിവരങ്ങൾ പുറത്തുവരിക. അതേസമയം, പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളോട് നടി അംബികയുടെയും അർജുന്റെയും പ്രതികരണം പുറത്തുവന്നിട്ടില്ല.

Related Articles

Back to top button