തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് ശ്രമം….അന്വേഷണം ആവശ്യപ്പെട്ട് മേയർ…

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് ശ്രമം നടന്നതായി ഉയർന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സംഭവത്തിൽ ഭരണസമിതിക്ക് നിർണായക വിവരം ലഭിച്ചിട്ടുണ്ട്.

വലിയവിള വാർഡിൽ നിന്നാണ് വ്യാജ കെട്ടിട നികുതി സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് വി. വി. രാജേഷ് ആരോപിച്ചു. നേമം സോണൽ ഓഫീസിൽ നിന്നാണ് വ്യാജ ബിൽഡിംഗ് പെർമിറ്റ് കണ്ടെത്തിയത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും മറ്റ് ഇടങ്ങളിലും ഇത്തരം തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും വി. വി. രാജേഷ് ആവശ്യപ്പെട്ടു.

Related Articles

Back to top button