പുറംകടലിൽ എൻജിൻ തകരാറിലായി മത്സ്യബന്ധന ബോട്ട്…. 12 തൊഴിലാളികളെ ….

തിരുവനന്തപുരം: എൻജിനും പ്രൊപ്പല്ലറും തകരാറിലായി പുറംകടലിൽ അകപ്പെട്ട മത്സ്യബന്ധന ബോട്ടിനും 12 തൊഴിലാളികൾക്കും രക്ഷകരായി വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്‍റ്. കൊല്ലം സ്വദേശികളുടെ ‘റിയ മോൾ’ എന്ന മത്സ്യബന്ധന ബോട്ടാണ് കടലിൽ കുടുങ്ങിയത്. എൻജിനും പ്രൊപ്പല്ലറിനും തകരാർ സംഭവിച്ചതിനെ തുടർന്ന് ബോട്ടിന് മുന്നോട്ട് സഞ്ചരിക്കാനാകാത്ത സ്ഥിതിയിലായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിലെ മറൈൻ എൻഫോഴ്സ്മെന്‍റ് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചു.

മറൈൻ എൻഫോഴ്സ്മെന്‍റിന്‍റെ ‘സി ഹണ്ടർ’ എന്ന വാടക ബോട്ടിന്‍റെ സഹായത്തോടെ ‘റിയ മോൾ’ ബോട്ടിനെ കെട്ടിവലിച്ച് വർക്കല തീരത്ത് എത്തിച്ചു. തുടർന്ന് ബോട്ട് നീണ്ടകര മറൈൻ എൻഫോഴ്സ്മെന്‍റിന്‍റെ രക്ഷാബോട്ടിന് കൈമാറി. ബോട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളും സുരക്ഷിതരാണെന്ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. സമയോചിതമായ ഇടപെടലിലൂടെയാണ് വലിയ അപകടസാധ്യത ഒഴിവാക്കാനായതെന്നു തൊഴിലാളികൾ.

Related Articles

Back to top button