പാക്കിസ്ഥാൻ പുറത്ത്..ഒപ്പം ഇന്ത്യയും പുറത്തേക്ക്…
വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന് തോൽവി.111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് വെറും 56 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു.അതീവ നിർണായകമായ മത്സരത്തിൽ ന്യൂസിലാൻഡ് ജയിച്ചുകയറിയതോടെ പാകിസ്താന് പുറമെ ഇന്ത്യയുടെയും വഴിയടയുകയാണ് . പാകിസ്ഥാന് തോറ്റതോടെ ഇന്ത്യയും ലോകകപ്പിന്റെ സെമിയിലെത്താതെ പുറത്തായി. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് മുന്നിലേറ്റ തോല്‍വിയാണ് ഇന്ത്യയുടെ വഴി അടച്ചതെങ്കില്‍ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വി പാകിസ്ഥാന്റെയും പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു.




