ആലപ്പുഴയിൽ 62കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ: ഓട്ടോറിക്ഷാ തൊഴിലാളിയുടെ മൃതദേഹം റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിലാണ് സംഭവം. രേവതി ഭവനത്തിൽ രമേശൻ (62) ആണ് മരിച്ചത്. വീടിന് സമീപത്തെ റോഡിൽ പുലർച്ചെയാണ് രമേശന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പുത്തനമ്പലം തോണ്ടാ കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ബി ബോണ്ട് ജംഗ്ഷന്റെ വടക്കുഭാഗത്തുള്ള കടമുറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. രമേശന്റെ മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.

Related Articles

Back to top button