ഭീകരാക്രമണ ശ്രമത്തിനിടെ 178 ജീവനുകൾക്ക് രക്ഷകനായി… ഇന്ത്യൻ പൈലറ്റിന് യുഎഇ പ്രസിഡന്റിന്റെ…

ദുബായ്: ഭീകരാക്രമണ ശ്രമത്തിനിടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ധൈര്യം കാട്ടിയ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറിന് യുഎഇ പ്രസിഡന്റിന്റെ ആദരം. ഫ്ലൈദുബായ് വിമാനത്തിലെ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് യുഎഇയുടെ പ്രമുഖ സിവിലിയൻ ബഹുമതികളിലൊന്നായ ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് ദി സെക്കൻഡ് പുരസ്‌കാരം സമ്മാനിച്ചു.യുഎഇ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ദുബായ് കിരീടാവകാശി എന്നിവർ നേരിട്ടെത്തിയാണ് മച്ചാറിനെയും സംഘത്തെയും ആദരിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാരുടെ ജീവൻ സംരക്ഷിക്കാൻ കാട്ടിയ അസാധാരണ ധൈര്യത്തിനുള്ള അംഗീകാരമായാണ് പുരസ്‌കാരം.178 പേരുടെ ജീവൻ അപകടത്തിലായ ആ ഭീതിനിറഞ്ഞ രാത്രിയിൽ മനോധൈര്യം കൈവിടാതെ പ്രവർത്തിച്ച മച്ചാറിന്റെ ഇടപെടൽ വലിയ ശ്രദ്ധ നേടിയിരുന്നു. സംഭവത്തിന് പിന്നാലെ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽനിന്ന് എഴുന്നേറ്റത്. തലയ്ക്ക് പിന്നിലെ മുറിവിന്റെ പാടുകളും കൈകളിലെ പരിക്കുകളും ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല. പരിക്കുകൾ പൂർണമായി മാറിയിട്ടില്ലെങ്കിലും പ്രതിസന്ധിക്കിടെ ധൈര്യത്തിന്റെ മാതൃകയായ പൈലറ്റിനും സംഘത്തിനും യുഎഇ നൽകിയ ആദരം വലിയ അംഗീകാരമായി മാറുകയാണ്.

Related Articles

Back to top button