സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ്….

സംസ്ഥാന സക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത്‌ലീഗ്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന് കളങ്കമുണ്ടാക്കിയെന്നും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്നും പ്രമേയത്തില്‍ വിമര്‍ശനം. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും യൂത്ത്‌ലീഗ് മുന്നറിയിപ്പ് നല്‍കി.



