മോഷണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു…പിന്നാലെ 63കാരന്‍….

ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ ഗൃഹനാഥനെ വീട്ടുപരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പനയാല്‍ പെരിയാട്ടടുക്കം മുതുവോത്ത് ബാലന്‍ (63) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം.പെരിയാട്ടടുക്കം മുനിക്കല്ലിലെ ധന്യയുടെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുപവന്‍ സ്വര്‍ണവും 3,000 രൂപയും മോഷണം പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരിശോധനയ്‌ക്കെത്തിയ പൊലീസ്, ബാലനെ ബേക്കല്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരാന്‍ മകനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ബാലനെ വീട്ടുപരിസരത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വിവരമറിഞ്ഞെത്തിയ പൊലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Related Articles

Back to top button