അഭിറാം കൊലക്കേസ്….കൗണ്‍സിലിങ്ങില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്….

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ 17 കാരനായ അഭിറാമിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഭിറാമിനെ സ്ഥലത്ത് എത്തിച്ചശേഷം ഉണ്ടായ തര്‍ക്കത്തിനിടെ തേങ്ങ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയെന്ന് പ്രതിയായ 17 കാരന്‍ വെളിപ്പെടുത്തി. കൗണ്‍സിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.

തലയോട്ടിയിലേറ്റ ക്ഷതം തേങ്ങ കൊണ്ടുള്ള അടിയേറ്റാണ്. തലയ്ക്ക് അടിയേറ്റ് അഭിറാം ബോധരഹിതനായി. തുടര്‍ന്ന് അഭിറാമിനെ അവിടെ ഇട്ട് പോയ പതിനേഴുകാരന്‍ കൂട്ടാളിയായ ഉമറിനെയും വിളിച്ചുകൊണ്ട് വീണ്ടുമെത്തി. തുടര്‍ന്ന് അഭിറാമിനെ വിളിച്ചുണര്‍ത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ബെല്‍റ്റ് കൊണ്ട് കഴുത്തു മുറുക്കി മരണം ഉറപ്പാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Back to top button