സ്വത്ത് തര്‍ക്കം…അമ്മയെ ചപ്പാത്തിക്കോല്‍ കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം..മകന്‍…

പരിയാരം ചെറുതാഴത്ത് സ്വത്ത് തര്‍ക്ക വൈരാഗ്യത്താല്‍ ചപ്പാത്തിക്കോല്‍ കൊണ്ട് അമ്മയെ തലയ്ക്ക് അടിച്ചുകൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. പുറച്ചേരിക്കോട്ടയിലെ കലശക്കാരന്‍ ഹൗസില്‍ സാവിത്രിയുടെ (67) പരാതിയില്‍ മകന്‍ കെ.സജിത്തിനെയാണ് (47) പരിയാരം എസ്.എച്ച്.ഒ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കോട്ടയിലെ വീടിന്റെ ചായ്പില്‍ വെച്ച് ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തിലെ സ്ഥലം വില്‍പ്പന നടത്തിയതിലൂടെ ലഭിച്ച പണം സാവിത്രിയുടെ പേരില്‍ നിക്ഷേപിച്ചിരുന്നു ഇതില്‍ നിന്നും ഒരു ഭാഗം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്തില്‍ അടുക്കളയില്‍ നിന്നും ചപ്പാത്തിക്കോല്‍ ഉപയോഗിച്ച് സജിത്ത് അമ്മയുടെ തലയുടെ പിന്‍ഭാഗത്തും നെറ്റിയിലും അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.

Related Articles

Back to top button