ബംഗ്ലാദേശില്‍ വീണ്ടും കലാപം,….

ബംഗ്ലാദേശില്‍ വീണ്ടും വ്യാപക അക്രമവും കലാപവും പൊട്ടിപ്പുറപ്പെടുന്നു. നിരോധിത അവാമി ലീഗിന്റെ ദേശവ്യാപക ലോക്ഡൗണിന്റെ പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ നാലുപേര്‍ മരിച്ചു. സംഘര്‍ഷത്തില്‍ മുന്‍ ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസിന്റെ ചിറ്റോഗ്രാമിലെ പൂര്‍വിക വീടിന് അക്രമികള്‍ തീവെച്ചു. ധാക്കയില്‍ പലയിടത്തും ക്രൂഡ് ബോംബ് സ്‌ഫോടനങ്ങളുമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
ഗ്രാമീണ്‍ ബാങ്കിന്റെ നിരവധി ശാഖകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. വടക്കു കിഴക്കന്‍ മേഖലയായ സില്‍ഹെറ്റ്, വടക്കുപടിഞ്ഞാറന്‍ മേഖലയായ രാജ്ഷാഹി, തെക്കുപടിഞ്ഞാറന്‍ മേഖലകളായ ബാരിഷാല്‍, ഫരീദ്പൂര്‍ എന്നിവിടങ്ങളിലെ ഗ്രാമീണ്‍ ബാങ്കിന്റെ വിവിധ ശാഖകള്‍ക്ക് നേരെ തീവെപ്പുണ്ടായി. നവംബര്‍ 10 മുതല്‍ ഇതുവരെ 37 ശാഖകള്‍ ആക്രമിക്കപ്പെട്ടതായും, കഴിഞ്ഞ അര്‍ധരാത്രി മുതല്‍ മാത്രം 14 ശാഖകള്‍ കൂടി ആക്രമിക്കപ്പെട്ടതായും ഗ്രാമീണ്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.



