അരിയിൽ ഷുക്കൂർ വധക്കേസ് താലിബാൻ മോഡൽ കൊലപാതകം…രമേശ് ചെന്നിത്തല…

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ നടന്നത് രാഷ്ട്രീയകൊലപാതകമാണ്, ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നടന്നത് താലിബാൻ മോഡൽ കൊലപാതകം. കേരളത്തിലെ മുഴുവൻ ജനങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ബന്ധുക്കളോട് കൂടി ആലോചിച്ച് തുടർനടപടി സ്വീകരിക്കും. വിധി പകർപ്പ് കിട്ടിയശേഷം സർക്കാർ കൂടുതൽ ആലോചിക്കും. വളരെ വളരെ നിഷ്ട്ടൂരമായ കൊലപാതകമാണ് നടന്നത്. പിന്നിൽ പ്രവർത്തിച്ചവരെ എല്ലാവർക്കും അറിയാം. പ്രധാനപ്പെട്ട ആളുകളെ കുറ്റവിമുക്തരാക്കിയത് ഗൗരവകരമായ കാര്യം. നടന്നത് രാഷ്ട്രീയ വേട്ടയാടലല്ല. നടന്നത് രാഷ്ട്രീയ കൊലപാതകമെന്നും ചെന്നിത്തല പ്രതികരിച്ചു.

Back to top button