സ്റ്റാലിനെ തോൽപ്പിച്ച ടിവികെ എംഎൽഎ അന്തരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 72 ദിവസമായി ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സ നൽകിയിട്ടും ആരോഗ്യനില വഷളാവുകയായിരുന്നു. ഉച്ചയ്ക്ക് 2.24ഓടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂരിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയതോടെയാണ് വി.എസ്. ബാബു ശ്രദ്ധേയനായത്. 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ബാബുവിന് 82,997 വോട്ടുകൾ ലഭിച്ചപ്പോൾ സ്റ്റാലിന് ലഭിച്ചത് 74,202 വോട്ടുകളായിരുന്നു. നേരത്തെ ഡിഎംകെയിലായിരുന്ന വി.എസ്. ബാബു 2006 മുതൽ 2011 വരെ പുരസവാൽക്കത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ എഐഎഡിഎംകെയിൽ ചേർന്ന അദ്ദേഹം, 2026 ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ടിവികെയിലെത്തിയത്.

Related Articles

Back to top button