പത്മജ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമോ…

കൊച്ചി: പ്രത്യയശാസ്ത്രപരമായി യോജിക്കാന്‍ സാധിക്കാത്തതിനാലാണ് ബിജെപിയില്‍ നിന്നും രാജി വെച്ചത് എന്ന് പത്മജ വേണുഗോപാല്‍. താന്‍ ആരാധിക്കുന്ന നേതാക്കളും ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന നേതാക്കളും രണ്ടും രണ്ടാണെന്നും, ഇത് ഏറെ ബുദ്ധിമുട്ടായി തോന്നിയെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യത്തോട് ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല എന്നായിരുന്നു മറുപടി. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് രാജി വെക്കുന്നതെന്നും, സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കം വളരെ നല്ല രീതിയിലാണ് തന്നോട് പെരുമാറിയതെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ രാജിവെച്ചതല്ലേയുള്ളൂ, ഒന്നും തീരുമാനിച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെച്ചത്. അവരുടെ പ്രത്യയശാസ്ത്രങ്ങളുമായി ചേര്‍ന്നുപോകാന്‍ സാധിക്കുന്നില്ല. അത് എന്റെ തെറ്റ് തന്നെയാണ്. അവര്‍ എന്റെയടുത്ത് വളരെ നല്ല രീതിയിലാണ് പെരുമാറിയത്. എന്നാല്‍ എനിക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയില്ല. ഞാന്‍ വളര്‍ന്നുവന്ന രീതിയും അവരുടെ രീതിയും രണ്ടും രണ്ടാണ്. ഞാന്‍ ആരാധിക്കുന്നവരെയല്ല അവര്‍ ആരാധിക്കുന്നത്. അവരുടെ നേതാക്കളെല്ലാം വേറെയാണ്.



