കെമാല്‍ പാഷയ്ക്കെതിരെ ആഞ്ഞടിച്ച് പി ജയരാജന്….

റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്. സിപിഐഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ സ്വയം പ്രഖ്യാപിത നാടുവാഴിയെന്ന് ഒരു വിധികര്‍ത്താവ് എഴുതിവച്ചെന്നും അദ്ദേഹത്തെ പിടികൂടിയ മാര്‍ക്സിസ്റ്റ് വിരുദ്ധ ജ്വരത്തിന് ചികിത്സ വേണമെന്നു പി ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ അടക്കം വെറുതെ വിട്ടതിന് പിന്നാലെയാണ് കെമാല്‍ പാഷയ്ക്കെതിരെ ഫേസ്ബുക്കിലൂടെയുള്ള ഈ വിമര്‍ശനങ്ങള്‍.
തങ്ങള്‍ മുസ്ലീം ലാഗ് പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടുവെന്ന വാദത്തെ സംശയ നിഴലില്‍ നിര്‍ത്തുന്ന മാധ്യമ റിപ്പോര്‍ട്ടുകളെ വിമര്ശിച്ചതിനോടൊപ്പമാണ് പി ജയരാജന് ജസ്റ്റിസ് കെമാല്‍ പാഷയേയും പേര് പറയാതെ രൂക്ഷമായി വിമര്‍ശിക്കുന്നത്. തനിക്കെതിരെ സ്വയംപ്രഖ്യാപിത നാടുവാഴി എന്ന പരാമര്‍ശിച്ച ഇദ്ദേഹത്തിന്റെ മാര്‍ക്സിസ്റ്റ് വിരുദ്ധ ജ്വരത്തിന് ചികിത്സ നല്‍കുന്നത് സ്വതന്ത്രമായ നീതി നിര്‍വ്വഹണ സംവിധാനത്തിന് കരുത്ത് പകരുമെന്നാണ് പി ജയരാജന്റെ പരാമര്‍ശം.



