പത്മജയുടെ തിരിച്ചു വരവ്…വ്യക്തിപരമായ അഭിപ്രായം പുറത്ത് പറയാൻ താല്പര്യമില്ല കെ മുരളീധരൻ….

കൊച്ചി: പത്മജയുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഇല്ലെന്ന് ആവർത്തിച്ച് കെ മുരളീധരൻ. പാർട്ടി തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും വ്യക്തിപരമായ അഭിപ്രായം പുറത്ത് പറയാൻ ഇല്ലെന്നും കെ മുരളീധരൻ ആവർത്തിച്ചു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും മറ്റു കാര്യങ്ങൾ തീരുമാനിക്കും. കൂടാതെ പ്രതിപക്ഷ നേതാവിന് ഇപ്പോൾ പണി കുറവാണെന്നും ആ പണി മറ്റു ചിലർ എടുക്കുന്നുണ്ടെന്നും ബിജെപി വിട്ട് ആളുകൾ വരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആരോഗ്യവകുപ്പിന്റെ മെക്കിട്ട് ആരും കയറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പത്മജ വേണുഗോപാൽ കത്ത് നൽകും.



