മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താം… ഫലം പ്രഖ്യാപിക്കരുത്…

തിരുവനന്തപുരം: മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. ജില്ലാതല പരീക്ഷകൾ നടത്താനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. എന്നാൽ പരീക്ഷാഫലം പ്രഖ്യാപിക്കാനോ സംസ്ഥാനതല പരീക്ഷ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു.
ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്താണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. നവംബർ 14-നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ നൽകിയ അനുമതി ഉത്തരവ് പിൻവലിച്ച് സർക്കാർ പുതിയ തീരുമാനം പുറപ്പെടുവിച്ചത്. ഇതിനെ തുടർന്നുണ്ടായ നിയമനടപടികൾക്കൊടുവിലാണ് ജില്ലാതല പരീക്ഷകൾ നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. അതേസമയം, പരീക്ഷ നടത്താമെങ്കിലും ഫലം പ്രസിദ്ധീകരിക്കുന്നതിനും സംസ്ഥാനതല പരീക്ഷ സംഘടിപ്പിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.


