പത്മജ വേണുഗോപാലിൻ്റെ തിരിച്ചുവരവ് സ്ഥാനമാനങ്ങൾ ആഗ്രഹിച്ചാകാം….അലോഷ്യസ് സേവ്യർ ….

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെതിരെ കടുപ്പിച്ചു കെ.എസ്.യു. പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള തിരിച്ചു വരവ് സ്ഥാനമാനങ്ങൾ ആഗ്രഹിച്ചാകാമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു . തിരിച്ചെടുക്കുന്നവരെ ഏത് ക്ലാസിഫിക്കേഷനിൽ പരിഗണിക്കുമെന്നതാണ് KSUവിന്റെ പ്രശ്നം.

നരേന്ദ്ര മോദിയെ ഇപ്പോഴും മൊട്ടു സൂചി കൊണ്ട് പോലും പത്മജ വേണുഗോപാൽ നോവിക്കുന്നില്ല. നടു റോഡിൽ അടി കൊണ്ട് കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചവരെ പരിഗണിക്കണം. പ്രതിസന്ധി കാലത്ത് പോയവർ ഇപ്പോൾ തിരിച്ചു വരുന്നത് സ്വഭാവികമല്ല. പത്മജ വേണുഗോപാൽ രാഷ്ട്രീയ വ്യക്തത വരുത്തണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

Related Articles

Back to top button