തൊണ്ടയിൽ മിഠായി കുടുങ്ങിയെന്ന് കരുതി… പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്…

തൃശൂർ: ശ്വാസകോശത്തിൽ അമരക്കായയുടെ കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി–അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് മരിച്ചത്. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പറപ്പൂക്കര അസീസി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയായിരുന്നു സംഭവം. രാവിലെ കുട്ടി മിഠായി കഴിച്ചിരുന്നു. ഇതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മിഠായി തൊണ്ടയിൽ കുടുങ്ങിയതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ശ്വാസകോശത്തിൽ ഭക്ഷണത്തോടൊപ്പം അമരക്കുരുവും കണ്ടെത്തിയത്. സംഭവത്തിൽ പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related Articles

Back to top button