നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഉപയോഗിച്ച വെടിയുണ്ടയുമായി യുവാവ് പിടിയിൽ….

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപയോഗിച്ച വെടിയുണ്ടയുമായി യുവാവ് പിടിയിലായി. തമിഴ്നാട് സ്വദേശിയായ വൈരമുത്തുവിനെയാണ് സുരക്ഷാ പരിശോധനയ്ക്കിടെ അധികൃതർ പിടികൂടിയത്. റൈഫിൽ ക്ലബിൽ അംഗമായ താൻ അറിയാതെ ബാഗിൽ വെടിയുണ്ട വെച്ചതാണെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ കേസെടുത്ത ശേഷം അധികൃതർ ഇയാളെ വിട്ടയച്ചു.

Related Articles

Back to top button