വിഷ്ണു രക്തസാക്ഷി ഫണ്ട് തട്ടിപ്പ്….അച്ചടക്ക നടപടി നേരിട്ടയാൾക്ക് പുതിയ പദവി നൽകി സിപിഎം

തിരുവനന്തപുരം: വഞ്ചിയൂർ വിഷ്ണു രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ അച്ചടക്ക നടപടി നേരിട്ട മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രവീന്ദ്രന് പുതിയ ചുമതല നൽകി സിപിഎം. രവീന്ദ്രനെ സിഐടിയു ഏരിയ കൺവീനറായി നിയമിച്ചു.

രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനായി പാർട്ടി പിരിച്ചെടുത്ത ഫണ്ടിൽ തിരിമറി നടത്തിയെന്ന പരാതിയെ തുടർന്നാണ് വഞ്ചിയൂർ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന രവീന്ദ്രനെതിരെ പാർട്ടി മുൻപ് അച്ചടക്ക നടപടിയെടുത്തത്.

അച്ചടക്ക നടപടി നേരിട്ടയാളെ സിഐടിയു ഏരിയ കൺവീനറായി നിയമിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. തീരുമാനത്തിനെതിരെ വിഷ്ണുവിന്റെ കുടുംബം സിപിഎം നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. നടപടി തിരുത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button