വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു….പ്രതി അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ കാരകുണ്ട് സ്വദേശി അലി അക്ബര്‍ (36) ആണ് പരപ്പനങ്ങാടി പൊലീസിന്‍റെ പിടിയിലായത്. വിവാഹബന്ധം വേര്‍പെടുത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച പ്രതി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായാണ് പൊലീസ് പറയുന്നത്. യുവതിയുടെ ആദ്യ വിവാഹത്തിലെ മകളെ സംരക്ഷിക്കുമെന്നും ഇയാള്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് കേസ്. പീഡനത്തെ തുടര്‍ന്ന് യുവതി ഗര്‍ഭിണിയായതായും പിന്നീട് പ്രതി നല്‍കിയ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പോയതായും പരാതിയില്‍ പറയുന്നു.

Related Articles

Back to top button