മോദിക്ക് വെള്ളാപ്പള്ളി നടേശൻറെ സമ്മാനങ്ങൾ…എന്തൊക്കെയെന്നോ?..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രപതിയിൽ നിന്നും പത്മഭൂഷൺ പുരസ്‌കാരം സ്വീകരിച്ചതിനു ശേഷമായിരുന്നു കൂടിക്കാഴ്ച. അൻപത് കിലോ തൂക്കമുള്ള തിരുപ്പതി ബാലാജിയുടെ വെങ്കല പ്രതിമയും ശ്രീ നാരായണ ഗുരുദേവ ദർശനത്തിന്റെ വിവിധ വോള്യങ്ങൾ അടങ്ങിയ പുസ്തകങ്ങളും കേരളീയ തനിമയുടെ കസവ് പാട്ടിൽ നൂർന്ന ഷാളും വെള്ളാപ്പള്ളി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഏകദേശം 20 മിനിട്ടോളം കൂടിക്കാഴ്ച ഉണ്ടായിരുന്നു.വെള്ളാപ്പള്ളി നടേശൻ സമൂഹത്തിനു നൽകിയ സേവനങ്ങൾ പ്രശംസനീയം ആണെന്നും ഗുരുദേവ ദര്ശങ്ങൾ എന്നും വഴികാട്ടിയാണെന്നും ദർശനത്തിന്റെ പുസ്തകങ്ങൾ ഏറെ പ്രീയപ്പെട്ടതാണെന്നും പ്രധാന മന്ത്രി പറഞ്ഞു.
എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രീതി നടേശൻ, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, മകൾ വന്ദന ശ്രീകുമാർ, ശ്രീകുമാർ എന്നിവരും വെള്ളാപ്പള്ളി നടേശനൊപ്പം ഉണ്ടായിരുന്നു.



