മകള്‍ വീണയിലൂടെ പിണറായിയെ അഴിമതിക്കാരനാക്കാന്‍ ശ്രമം…എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിന്റെ പുതിയൊരു പതിപ്പാണ് സിഎംആര്‍എല്‍-എക്‌സാലോജിക് കേസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മകള്‍ വീണാ ടിയിലൂടെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്നും നിലവില്‍ പിണറായി വിജയനെതിരെ ഒരു കോടതിയിലും ഒരു കേസും ഇല്ലെങ്കിലും അദ്ദേഹത്തെ കുറ്റക്കാരനായി ചിത്രീകരിച്ചുകൊണ്ടുള്ള വേട്ടയാടല്‍ തുടരുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ‘വേട്ടയാടലിന്‍റെ രാഷ്ട്രീയം’ എന്ന തലക്കെട്ടിൽ ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

‘സിഎംആര്‍എല്‍ എന്ന കമ്പനി നടത്തുന്ന നികുതിവെട്ടിപ്പ് അന്വേഷിച്ചുള്ള ആധായനികുതി വകുപ്പിന്റെ ഇന്റെറിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിലാണ് കേസിനാധാരമായ ആദ്യപരാമര്‍ശം വരുന്നത്. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന, ബാഗ്ലൂര്‍ ആസ്ഥാനമായ കമ്പനി കരാര്‍പ്രകാരം സോഫ്‌റ്റ്വെയര്‍ സേവനം നല്‍കിയതിനുള്ള പ്രതിഫലമായി 1.78കോടി രൂപ വാങ്ങിയത് സേവനം നല്‍കാതെയാണെന്നാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വാദം. എന്നാല്‍ സേവനം നല്‍കിയിട്ടില്ലായെന്ന പരാതി സിഎംആര്‍എല്‍ കമ്പനിക്കില്ല. എന്നാല്‍ അതൊരു കേസ് ആക്കിയ ഇന്‍കംടാക്‌സ് വകുപ്പ് യാതൊരു കാരണവും കൂടാതെ പിണറായി വിജയന്‍ഖെ മകളാണ് വീണയെന്നും കൂടി എഴുതിച്ചേര്‍ത്തത് സംശയാസ്പദമാണ്’, എം വി ഗോവിന്ദന്‍ പറഞ്ഞു.

Related Articles

Back to top button