ടഗ് ബോട്ടുകൾ എത്തുംമുമ്പ് കപ്പൽ നിയന്ത്രണം വിട്ടു… ദുരന്തം ഒഴിവായത്….

കൊച്ചി: കൊച്ചി തീരത്തേക്ക് അടുക്കുന്നതിനിടെ കണ്ടെയ്‌നർ കപ്പലിന് നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും ടഗ് ബോട്ടുകളുടെ സമയോചിത ഇടപെടലിലൂടെ വൻ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ‘എസ്എസ്എൽ മുംബൈ’ എന്ന കണ്ടെയ്‌നർ കപ്പലിനാണ് തീരത്തേക്ക് എത്തുന്നതിനിടെ നിയന്ത്രണം നഷ്ടമായത്. സാധാരണയായി കൊച്ചി തുറമുഖത്ത് എത്തുന്ന വലിയ കപ്പലുകളെ തീരത്തേക്ക് സുരക്ഷിതമായി എത്തിക്കാൻ ടഗ് ബോട്ടുകളുടെ സഹായമാണ് ഉപയോഗിക്കുന്നത്.

എന്നാൽ, ഇത്തവണ ടഗ് ബോട്ടുകൾ എത്തുന്നതിന് മുമ്പേ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ കപ്പൽ അതിവേഗത്തിൽ കരയിലേക്ക് നീങ്ങാൻ തുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ടഗ് ബോട്ടുകൾ ഉടൻ സ്ഥലത്തെത്തി കപ്പലിനെ നിയന്ത്രണത്തിലാക്കി. കപ്പലിന്റെ വേഗത കുറയ്ക്കാനും സുരക്ഷിതമായി നിയന്ത്രിക്കാനുമായതോടെയാണ് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്. സംഭവത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടക്കുകയാണ്.

Related Articles

Back to top button